തിരുവനന്തപുരം:നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നഗരസഭ മെയിൻ ഓഫീസ് വളപ്പിലെ വനിത സൗഹൃദ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. വനിത സൗഹൃദ കേന്ദ്രത്തോടനുബന്ധിച്ച് മൂന്ന് ഫീഡിംഗ് റൂമും,ഒരു വിശ്രമമുറിയും രണ്ട് ഡോർമെറ്ററികളും ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനും സജ്ജീകരിച്ചിട്ടുണ്ട്.നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡി.ആർ.അനിൽ,​എസ്.സലീം കൗൺസിലർമാർ സൂപ്രണ്ടിംഗ് എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.