jagadeesan

ജ​യ്പൂ​ർ​ ​:​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​ ​ക്രി​ക്ക​റ്റ് ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ർ​ണാ​ട​ക​യെ​ ​കീ​ഴ​ട​ക്കി​ ​ത​മി​ഴ്നാ​ടും​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​ ​വീ​ഴ്ത്തി​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശും​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി.​ ​ക​രു​ത്ത​രാ​യ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​ ​അ​ഞ്ച് ​വി​ക്ക​റ്റി​ന് ​അ​ട്ടി​മ​റി​ച്ചാ​ണ് ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​അ​വ​സാ​ന​ ​നാ​ലി​ൽ​ ​ഇ​ടം​നേ​ടി​യ​ത്.ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ​ 151​റ​ൺ​സി​ന്റെ​ ​വ​മ്പ​ൻ​ജ​യ​മാ​ണ് ​ത​മി​ഴ്നാ​ട് ​നേ​ടി​യ​ത്.​ ​

തമിഴ്നാട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 354 റൺസ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ കർണാടക 39 ഓവറിൽ 203 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

സെഞ്ചുറി നേടിയ ജഗദീശനാണ് (101 പന്തിൽ 102,​ 9 ഫോർ1 സിക്സ്)​ തമിഴ്നാട് ഇന്നിംഗ്സിന്റെ നട്ടെല്ലായത് 39 പന്തിൽ 7ഫോറും 6 സിക്സും ഉൾപ്പെടെ 79 റൺസുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാൻ വെടിക്കെച്ച് പ്രകടനവുമായി തന്റെ റോൾ ഭംഗിയാക്കി.

രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഹിമാചൽ 45.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (208/5)​.

കേ​ര​ളം​ ​ഇ​ന്ന് ​
സ​ർ​വീ​സസി​നെ​ ​നേ​രി​ടും

രാ​ജ്കോ​ട്ട്:​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​ ​ഏ​ക​ദി​ന​ ​ക്രി​ക്കറ്റ് ടൂ​ർ​ണ​മെ​ന്റി​ൽ​ ​സെ​മി​ ​ല​ക്ഷ്യ​മി​ട്ട് ​കേ​ര​ളം​ ​ഇ​ന്ന് ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​സ​ർ​വീ​സ​സി​നെ​ ​നേ​രി​ടും.​ ​എ​ലൈ​റ്റ് ​ഗ്രൂ​പ്പ് ​ഡി​യി​ൽ​ ​നി​ന്ന് 16​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യാ​ണ് ​കേ​ര​ളം​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യ​ത്.