police

കോട്ടയം: സ്‌കൂൾ കുട്ടികളുടെ നഗ്നചിത്രം പകർത്തിയ കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിക്കാതെ തിരികെ നൽകിയെന്ന പരാതിയിൽ ഡിവൈഎസ്‌പിയ്‌ക്കെതിരെ അന്വേഷണം. പാലാ ഡിവൈഎസ്‌പിയായ ഷാജു ജോസിനെതിരായാണ് വകുപ്പുതല അന്വേഷണത്തിന് സർക്കാർ നിർദ്ദേശിച്ചത്. ചങ്ങനാശേരി ഫാസ്‌റ്റ്ട്രാക്ക് കോടതി ഉത്തരവിലാണ് സർക്കാർ നടപടി.

2019ൽ ഷാജു ജോസ് മണിമല സിഐയായിരുന്ന സമയത്ത് കേസിൽ തെളിവ് നശിപ്പിക്കാൻ ഡിവൈഎസ്‌പി കൂട്ടുനിന്നെന്ന പരാതിയിലാണ് സർക്കാർ നടപടിയെടുക്കുന്നത്. സ്‌കൂളിൽ അതിക്രമിച്ച് കയറി പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ പോക്‌സോ കേസെടുക്കുകയോ ഇയാളുടെ കൈവശമുള‌ള ഫോൺ ഫോറൻസിക് പരിശോധനയ്‌ക്കയക്കുകയോ ഷാജു ചെയ്‌തില്ല. ഇത് നിരുത്തരനവാദപരവും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് അംഗീകരിക്കാൻ കഴിയാത്തതോ ആണെന്ന് കോടതി ഉത്തരവിലുണ്ട്.