
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്ത് ബി.ജെ.പി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് പാർട്ടി ഊന്നൽ നൽകുന്നതെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
ദീൻദയാൽ അന്ത്യോദയ യോജന - നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ പ്രകാരം സംസ്ഥാനത്തെ 80,000ത്തോളം സ്വയം സഹായ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,000 കോടി രൂപ നിക്ഷേപിക്കുമെന്നും ഇത് പതിനാറ് ലക്ഷത്തോളം സ്ത്രീകൾക്ക് ഉപകാരപ്പെടുമെന്നും തരത്തിലുള്ള പ്രചാരണങ്ങളാണ് യു.പിയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
പെൺകുട്ടികളുടെ സഹായത്തിനായി 20 കോടി രൂപ നീക്കി വയ്ക്കുന്ന കന്യ സുമംഗല പദ്ധതിയും മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്നു. ഒരു ലക്ഷത്തോളം പെൺകുട്ടികൾക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.