
ആദ്യ നോട്ടത്തിൽ തന്നെ പരസ്‌പരാകർഷണം സ്‌ത്രീകൾക്കും പുരുഷന്മാർക്കും പലപ്പോഴും ഉണ്ടാകാം. എന്നാൽ ഒരു പുരുഷനിൽ ഇഷ്‌ടം തോന്നാനും തന്റെ ഇണയാണെന്ന് ഉറപ്പിക്കാനും സ്‌ത്രീകൾ പുരുഷനിൽ നോക്കുന്ന ചില കാര്യങ്ങളുണ്ട്. പുരുഷന്റെ എല്ലാ കാര്യങ്ങളും സ്‌ത്രീ നിരീക്ഷിക്കാറുണ്ടെങ്കിലും പൊതുവിൽ ആറ് കാര്യങ്ങളാണ് സ്‌ത്രീകൾ പ്രധാനമായും നോക്കുന്നതെന്നാണ് വിദഗ്ദ്ധർ കണ്ടെത്തുന്നത്.
പുരുഷന്റെ ലുക്കിലും നടപ്പിലും പെരുമാറ്റത്തിലുമെല്ലാം സ്ത്രീകൾ പലകാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ആദ്യത്തേത് ശരീര പ്രകൃതിയാണ്. തങ്ങളുമായി ഒത്തുനോക്കി പുരുഷന്റെ നീളവും വണ്ണവുമെല്ലാം സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കും. നീളവും വണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ ആ നിമിഷംതന്നെ അവരെ അനാകർഷകമായി സ്‌ത്രീകൾക്ക് തോന്നാം.
പുരുഷന്മാരിലെ ആകർഷകത്വവും രൂപവും മറ്റൊരു ഘടകമാണ്. തലമുടി, വസ്‌ത്രങ്ങൾ, പുരുഷന്മാർക്ക് അടിസ്ഥാനമായുളള ശുചിത്വം, അവർ ഒരുങ്ങുന്ന രീതി എല്ലാം സ്‌ത്രീകളെ ആകർഷിക്കും.
മൂന്നാമത് ഘടകം ചിരിയാണ്. ഉളളുതുറന്ന് ഹൃദ്യമായ ചിരിയിൽ സ്‌ത്രീകൾ മയങ്ങും. കളളമില്ലാത്ത ചിരിയാണ് സ്‌ത്രീകൾ ശ്രദ്ധിക്കുക. നല്ല ദന്തനിരയുളള പുരുഷനെ സ്‌ത്രീകൾ ഇഷ്‌ടപ്പെടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ആത്മവിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്ന് പറയാറില്ലേ. അതുപോലെ ആത്മവിശ്വാസത്തോടെയുളള പെരുമാറ്റവും സംസാരവുമുളള പുരുഷന്മാരെ ഏതൊരു സ്‌ത്രീയും ഇഷ്‌ടപ്പെടും. ഇടപെടലിലെ പോസിറ്രിവിറ്റി സ്‌ത്രീകളെ പുരുഷന്മാരിലേക്ക് അടുപ്പിക്കും.
ശാരീരികമായ ഈ ആകർഷണത്വത്തോടൊപ്പം നല്ല രീതിയിൽ സംസാരിക്കാനും കഴിഞ്ഞാൽ സ്‌ത്രീകൾ പുരുഷന്മാരെ ഇഷ്‌ടപ്പെടും. തങ്ങൾക്ക് അനുയോജ്യമായ രീതിയിലുളള സംസാരമാണ് സ്‌ത്രീ എപ്പോഴും പ്രതീക്ഷിക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാണ് സ്ത്രീ പുരുഷനെ വിലയിരുത്തുന്നത്.