
ദുബായ് : പ്രശസ്ത നടൻ ആർ മാധവനും കുടുംബവും ഇപ്പോൾ ദുബായിൽ താമസമാക്കിയിരിക്കുകയാണ്. ഒരു പ്രത്യേക കാരണത്താലാണ് ഇദ്ദേഹം ഇന്ത്യ വിട്ടത്. 2026 ലെ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന യുവതാരം വേദാന്തിന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് അച്ഛൻ മാധവനും താത്കാലികമായി ഇന്ത്യ വിടാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ഇപ്പോൾ സൗകര്യങ്ങളുടെ അഭാവമാണ് ഈ തീരുമാനമെടുത്തതിന് പിന്നിലെ കാരണം. ദേശീയ നീന്തൽ ചാമ്പ്യനാണ് വേദാന്ത്. മകൻ ഏറ്റവും വലിയ കായിക മത്സരത്തിന് തയ്യാറെടുക്കുമ്പോൾ അതിന് മികച്ച പിന്തുണയും, സൗകര്യവും ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുംബയിലെ നീന്തൽക്കുളങ്ങൾ ഒന്നുകിൽ കൊവിഡ് കാരണം അടച്ചിരിക്കുന്നു അല്ലെങ്കിൽ സൗകര്യങ്ങൾ കുറവാണ്. മകൻ ഒളിമ്പിക്സിനായി പ്രവർത്തിക്കുന്നു, മകനൊപ്പം മാധവന്റെ ഭാര്യ സരിതയും ദുബായിയിൽ ഉണ്ട്.