
ദോഹ : 'ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമാണ്' എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിൽ കടകളിൽ നിന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങൾ കൂട്ടത്തോടെ അധികാരികൾ പിടിച്ചെടുത്തു. ഖത്തറിലുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ നിരവധി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നുമാണ് വാണിജ്യ, വ്യവസായ മന്ത്രാലയം പരിശോധന നടത്തി കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തത്.
'ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമായ മുദ്രാവാക്യങ്ങളുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ കണ്ടുകെട്ടൽ ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ പിടിച്ചെടുക്കുന്നതിനും പുറത്തുവിടുന്നതിനും ഈ കാമ്പെയ്നുകൾ കാരണമായി.' എന്ന് ക്യുഎൻഎ വാർത്താ ഏജൻസി പ്രത്യേക പ്രസ്താവനയിൽ അറിയിച്ചു. റബ്ബർ സ്‌ട്രെസ് ബോളുകളുടെയും മഴവില്ലിന്റെ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളുടെയും ചിത്രങ്ങൾ സഹിതമാണ് പ്രസ്താവന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള കളിപ്പാട്ടങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിക്കുകയും ചെയ്തു.
نفذت وزارة #التجارة_والصناعة حملات تفتيشية على عدد من المحال التجارية في مناطق مختلفة بالدولة، وأسفرت الحملات عن ضبط وتحرير عدداً من المخالفات، تمثلت في لعب أطفال تحمل شعارات مخلّة بالقيم الإسلامية والعادات والتقاليد.#قطر pic.twitter.com/4JpwpMpR9v
— وزارة التجارة والصناعة (@MOCIQatar) December 20, 2021