
ഈ വർഷം കഴിഞ്ഞുപോയ പിറന്നാളാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാളെന്ന് പറയുകയാണ് നടി സാനിയ ഇയ്യപ്പൻ. ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളും വഴിയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവയ്‌ക്കുന്നത്.
ഏപ്രിൽ മാസത്തിൽ പിറന്നാൾ ദിനത്തിൽ മാലിദ്വീപിലേക്ക് നടത്തിയ യാത്രയും തുടർന്ന് എടുത്ത ചിത്രങ്ങളുമാണ് നടി ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്‌തത്. മാലിദ്വീപിൽ ബിക്കിനിയിൽ അതീവ ഗ്ളാമറസായുളള താരത്തിന്റെ ചിത്രങ്ങൾ മുൻപ് ശ്രദ്ധ നേടിയിരുന്നു.
 
ഡി ഫോർ ഡാൻസ് എന്ന ഡാൻസ് ഷോയിലൂടെ ശ്രദ്ധേയയായ സാനിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയിലൂടെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. ക്യൂൻ, പതിനെട്ടാംപടി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.