
മുംബയ്: ഐ.എസ്.എല്ലിന്റെ ഈ സീസണിലെ രണ്ടാം പാദമത്സരങ്ങൾ ജനുവരി 10 ന് തുടങ്ങും. ലീഗ് മത്സരങ്ങൾ മാർച്ച് 5വരെയുണ്ടാകും.കൊവിഡ് വ്യാപനത്തെ തുടർന്ന് ഗോവയിൽ മാത്രമായി അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്ന ഐ.എസ്.എല്ലിന്റെ ഒന്നാം പാദ മത്സരങ്ങൾ ഡിസംബർ30ന് അവസാനിക്കും. രണ്ടാം പാദത്തിൽ 12ന് ഒഡിഷയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.