
കൊച്ചി: ആഗോളതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് സ്വർണവില ഇന്നലെ ഇടിഞ്ഞു. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് വില 36,240 രൂപയായി. 40 രൂപ താഴ്‌ന്ന് 4,530 രൂപയാണ് ഗ്രാമിന്. ന്യൂഡൽഹിയിൽ പത്തുഗ്രാമിന് 172 രൂപ താഴ്‌ന്ന് വില 47,246 രൂപയായി. സമ്പദ്‌വളർച്ച നേട്ടത്തിന്റെ ട്രാക്കിലേറിയെന്ന് സൂചിപ്പിച്ച്, ഉത്തേജക പദ്ധതികൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനമാണ് സ്വർണത്തിനും തിരിച്ചടിയാകുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ വ്യാപാരസെഷനുകളിൽ മെച്ചപ്പെട്ടതും സ്വർണവിലയെ സ്വാധീനിച്ചു.