accident

കൊച്ചി: എറണാകുളം വൈറ്റിലയിൽ വാഹനാപകടം. ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി പത്തരമണിയോടെയായിരുന്നു അപകടം.

ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.