premkumar

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ വിദ്യാർത്ഥിനികൾ കൊന്ന് കുഴിച്ചുമൂടി. പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്താൻ സഹായിച്ച ഇവരുടെ സുഹൃത്ത് അശോകിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരുവള്ളൂർ ജില്ലയിലെ റെഡ്ഹിൽസിന് സമീപം ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സംഭവം.

പ്രേംകുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇരുപത്തിയൊന്നുകാരനായ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. തുടർന്നാണ് സുഹൃത്ത് അശോകിന്റെ സഹായത്തോടെ പെൺകുട്ടികൾ ഇയാളെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കുഴിച്ചുമൂടി.


രണ്ട് പെൺകുട്ടികളോടും പ്രേംകുമാർ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ വിദ്യാർത്ഥിനികൾക്ക് പരസ്പരം ഇക്കാര്യം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ പ്രേംകുമാർ പകർത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഒരു വർഷത്തോളം ഭീഷണി തുടർന്നു. ഒരു ലക്ഷം രൂപയും തട്ടിയെടുത്തു.

പ്രേംകുമാറിന്റെ ശല്യം സഹിക്കാതെ പെൺകുട്ടികൾ ഇൻസ്റ്റഗ്രാം സുഹൃത്തായ അശോകിന്റെ സഹായം തേടുകയായിരുന്നു. പ്രേംകുമാറിന്റെ ഫോൺ കൈക്കലാക്കി ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അഭ്യർത്ഥിച്ചത്.

തുടർന്ന് അശോകിന്റെ പറഞ്ഞത് പ്രകാരം, പണം നൽകാൻ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെൺകുട്ടികൾ വിളിച്ചുവരുത്തി. മർദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.