santhosh-

ഗാന്ധിനഗർ : ഗുജറാത്തിൽ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗുജറാത്തിലെ വാപി ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയുടെ സ്വന്തം വീട്ടിൽ നിന്നും പന്ത്രണ്ട് പേരാണ് വോട്ട് ചെയ്യാനെത്തിയത്. എന്നാൽ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയപ്പോൾ സ്ഥാനാർത്ഥിയുടെ ചങ്ക് തകരുകയായിരുന്നു. ആകെ കിട്ടിയത് ഒരേയൊരു വോട്ട്. സ്വന്തം വീട്ടിലുള്ളവർ പോലും കൈയൊഴിഞ്ഞ സ്ഥാനാർത്ഥയെ നാട്ടുകാർ തിരിഞ്ഞുപോലും നോക്കിയില്ല.

വാപി ജില്ലയിലെ ചാർവാല ഗ്രാമത്തിലെ സർപഞ്ച് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായ സന്തോഷിനാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ലഭിച്ച ഒരു വോട്ട് സ്വന്തം വോട്ടാണെന്ന് സന്തോഷ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം കുടുംബം പോലും തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്ത് നിന്ന് അദ്ദേഹം രോഷാകുലനായി വിളിച്ച് പറഞ്ഞു.