
കാസർകോട്: കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന ഉലഹന്നാൻ (60) ആണ് മരിച്ചത്. പന്നിയെ വെടി വയ്‌ക്കുന്നതിനിടയിലായിരുന്നു കുത്തേറ്റത്.
നവംബർ ഒന്നിനായിരുന്നു സംഭവം. ആഴത്തിലുള്ള മുറിവുകളായിരുന്നു ദേഹത്തുണ്ടായിരുന്നത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വച്ചായിരുന്നു പന്നിയെ വെടി വച്ചത്.
സ്ഥിരം പന്നി ശല്യമുള്ള സ്ഥലമാണിത്. കാട്ടുപന്നിയെ വെടിവയ്‌ക്കാൻ ഫോറസ്റ്റ് അനുമതിയും ലൈസൻസുള്ള തോക്കും ജോയിക്കുണ്ട്.