woman

വ്യത്യസ്‌തമായ ചിന്തകളും കാഴ്‌ചകളുമെല്ലാം ആദ്യമെത്തുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലാണ്. അത്തരത്തിലൊന്നാണ് ഗാനരചയിതാവ് മനോജ് മുംതാഷിർ പങ്കുവച്ച പുതിയ പോസ്റ്റ്. പൊതുവിടങ്ങളിലെപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബോർഡുകളോടു കൂടി ടോയ്‌ലറ്റുകൾ കാണാറുണ്ട്.

ചിലതിൽ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന് എഴുതുകയാണെങ്കിൽ മറ്റു ചിലതിൽ സ്ത്രീയുടെയോ പുരുഷന്റെയോ ചിത്രങ്ങളാകും നൽകുക. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു ബോർഡാണ് മനോജ് പങ്കുവച്ചിരിക്കുന്നത്.

प्रयागराज से गुजरते हुए राजपूत ढाबे पर चाय पीने रुका, और वहीं परम ज्ञान की प्राप्ति हो गयी! 🧘 pic.twitter.com/CyJwaon2x4

— Manoj Muntashir (@manojmuntashir) December 20, 2021

Sir to the left because madam is always right എന്നാണ് ബോർഡിലുള്ളത്. സർ ഇടത്തേക്കാണ്; കാരണം മാഡം എപ്പോഴും ശരിയായിരിക്കും എന്ന് അർത്ഥം. ക്രിയേറ്റിവിറ്റിയുടെ ഏറ്റവും മികച്ച ഉദാഹരണമായി ഈ ബോർഡിനെ ചൂണ്ടിക്കാണിക്കുന്നവർ നിരവധി പേരാണ്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഒരു ടോയ്‌ലെറ്റിന് മുന്നിൽ നിന്നുള്ള ചിത്രമാണിത്. എല്ലാ ടോയ്‌ലെറ്റുകളിലും ഇതേ രീതി പിന്തുടരണമെന്നാണ് കമന്റുകളിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.