pt-thomas-rahul-gandhi

കൊച്ചി: പി ടി തോമസിന്റെ വിയോഗം ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ രാഹുൽ ഗാന്ധി. മരണം ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട് മണ്ഡലത്തിലെ തന്റെ പരിപാടികൾ റദ്ദാക്കി കൊച്ചിയിലേക്ക് പുറപ്പെടുകയാണെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു. പി ടി തോമസിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.


വെല്ലൂർ സി എം സിയിൽ രാവിലെ 10.15 ഓടെയായിരുന്നു പി ടി തോമസിന്റെ അന്ത്യം. മൃതദേഹം രാത്രി 11.30 ന് കൊച്ചിയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 7.30 മുതൽ 8.30 വരെ ഡിസിസി ഓഫീസിലും, 12വരെ ടൗൺഹാളിലും പൊതുദർശനത്തിന് വയ്ക്കും.