girl-dog

വളർത്തുനായയ്‌ക്കൊപ്പം അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുട്ടിയും നായയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്.

ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ ക്യൂട്ട് വീഡിയോ ഇതിനോടകം രണ്ട് മില്ല്യണിലധികം പേരാണ് കണ്ടത്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ കുട്ടിയും വളർത്തുനായയും മാത്രമേയുള്ളു. കുട്ടി ചെയ്യുന്നതിനനുസരിച്ച് നായയും ചെയ്യുന്നതും കാണാം. ഇതാണ് വീഡിയോയുടെ പ്രധാന ആകർഷണം.

A girl and her dog.. 😊 pic.twitter.com/W4bj8YJwOM

— Buitengebieden (@buitengebieden_) December 16, 2021