tanks

ജക്കാർത്ത : കടലിൽ ഒഴുകി നടക്കുന്ന സൈനിക ടാങ്കിന് സമാനമായ വസ്തു കണ്ടെത്തി. ഇന്തോനേഷ്യയ്ക്ക് സമീപത്തായിട്ടാണ് ഇത് കണ്ടെത്തിയത്. വിചിത്രമായ ഈ വസ്തുവിനെ കണ്ടതായി ഇന്തോനേഷ്യൻ സൈന്യം സ്ഥിരീകരിച്ചെങ്കിലും അതിൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് കടലിൽ ഒഴുകി നടക്കുന്ന ടാങ്കിന്റെ വീഡിയോ ഇന്തോനേഷ്യയിൽ പ്രചരിച്ച് തുടങ്ങിയത്. ദക്ഷിണ ചൈനാ കടലിന്റെ തെക്ക് ഭാഗത്തായി നട്ടുന കടലിലെ ഓയിൽ റിഗിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഈ ഫോട്ടോകൾ എടുത്തത്. ടാങ്കിന് സമാനമായ നീളൻ പീരങ്കി ഈ ചിത്രത്തിൽ വ്യക്തമായി കാണാനാവും, എന്നാൽ ഭൂരിഭാഗം ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

Ditemukan Benda Mirip Tank di Perairan Natuna, Ini Penjelasan TNI AL https://t.co/uiOxhj7GnL #beritajogja #jogja #jogjaistimewa pic.twitter.com/GFpMFIgEKM

— Harian Jogja (@Harian_Jogja) December 18, 2021