
ഇന്ത്യൻ സൈന്യത്തിന്റെ സംരക്ഷണത്തിലും കരുത്തിലുമാണ് നാം സുഖമായി കഴിയുന്നതെന്ന് പറഞ്ഞാൽ അതിൽ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. രാജ്യത്തിന് ഇരുവശവും ശത്രുക്കൾ തർക്കം പാർത്തിരിക്കുന്ന അവസ്ഥയിൽ സൈന്യം ചെയ്യുന്ന പ്രവർത്തികൾ മഹത്തരമാണ്. രാജ്യ സുരക്ഷയ്‌ക്കൊപ്പം പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്‌ക്കെത്തുക. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ഇന്ത്യൻ സൈന്യത്തിന്റെ മഹത്വം ഒന്നുകൂടി വിളിച്ചോതുന്നതാണ്.
ന്യൂസ് പോർട്ടലായ ദി ന്യൂ ഇന്ത്യൻ എക്സിക്യൂട്ടീവ് എഡിറ്റർ രോഹൻ ദുവ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പടികയറാൻ ബുദ്ധിമുട്ടുന്ന യുവതിയെ അതുവഴി കടന്ന് പോയ സൈനികർ സഹായിക്കുന്നത് കാണാം. യുവതിയുടെ ബാഗുകൾ വഹിക്കുന്നതിനൊപ്പം അവരെയും സുരക്ഷിതമായി സൈനികർ കൊണ്ടു പോകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ട് സൈന്യത്തിന് സല്യൂട്ട് നൽകുന്നത്. എന്നാൽ ഇത് എവിടെയാണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Saluting the men in Uniform 🙏 https://t.co/71McVbIVKi
— Harsh Sanghavi (@sanghaviharsh) December 20, 2021