
കണ്ണൂർ: പെരിങ്ങത്തൂരിൽ ഭാര്യയെ ഭർത്താവ് കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. പെരിങ്ങത്തൂർ വിഷ്‌ണുവിലാസം യു.പി സ്‌കൂളിനടുത്ത് പടിക്കൂലോത്ത് രതി(57)യാണ് മരിച്ചത്. ഭർത്താവ് മോഹനൻ കറിക്കത്തി ഉപയോഗിച്ച് ഇവരുടെ കഴുത്തറുക്കുകയായിരുന്നു.
മുൻപ് കോയമ്പത്തൂരിൽ ചായകച്ചവടം നടത്തിയിരുന്നയാളാണ് മോഹനൻ. പെരങ്ങത്തൂർ വിഷ്‌ണുവിലാസം സ്‌കൂളിനടുത്തുളള ഇവരുടെ വീട്ടിൽവച്ചാണ് കൊല നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇവർ വിഷമിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇവർക്ക് രണ്ട് മക്കളാണുളളത്. ഇതിൽ മകൻ ജോലിക്കായി പോയിരുന്ന സമയത്താണ് സംഭവം നടന്നത്. കൃത്യമായ കാരണങ്ങൾ വ്യക്തമായിട്ടില്ല.