astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail

അശ്വതി: അഭിമാനാർഹമായ നേട്ടങ്ങൾ ഉണ്ടാകും, ദാമ്പത്യം സുഖപ്രദം, മനസിലുദ്ദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്തുമാർഗവും സ്വീകരിക്കും.

ഭരണി: പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, ആത്മീയ ചിന്ത ഉണരും, നിയമന ഉത്തരവുകൾ ലഭിക്കും.

കാർത്തിക: ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, അന്യരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക, ശത്രുക്കൾ വർദ്ധിക്കും.

രോഹിണി: ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം, അവിവാഹിതർക്ക് വിവാഹനിശ്ചയം നടക്കും.

മകയിരം: ഉദരസംബന്ധമായ അസുഖങ്ങൾ, ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടും, കടങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമാകും, സ്ത്രീകൾ മൂലം കഷ്‌ടപ്പാടുകൾ.

തിരുവാതിര: പരീക്ഷ, ഇന്റർവ്യൂ എന്നിവയിലും ഉയർന്ന വിജയം കൈവരിക്കും, ദുരിതവും കഷ്‌ടപ്പാടുകളും മാറും, സ്ത്രീകൾക്ക് അംഗീകാരം.

പുണർതം: സമയനിഷ്‌ഠ പാലിക്കാത്തതിനാൽ അനാവശ്യ തടസം, കാലതാമസം എന്നിവ അനുഭവപ്പെടാം. സംസാരം വളരെ നിയന്ത്രിക്കണം.

പൂയം: മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും.

ആയില്യം: അകന്നു നിന്ന കല്യാണ ആലോചനകൾ വീണ്ടും സജീവമാകും, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം.

മകം: പ്രേമകാര്യങ്ങളിൽ തീരുമാനം, ഭാഗ്യാനുഭവങ്ങൾ, ധനനേട്ടം, സേവന സന്നദ്ധത, ആത്മീയത.

പൂരം: തർക്കങ്ങൾ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകൾ മാറിക്കിട്ടും, ഔഷധസേവ നിർത്താൻ സാധിക്കും.

ഉത്രം: വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

അത്തം: മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളിൽ നേട്ടം, യാത്ര കൊണ്ട് ഗുണം കിട്ടും.

ചിത്തിര: സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, യാത്രയിൽ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.

ചോതി: കലാപരമായ കാര്യങ്ങളിൽ നേട്ടം, മനസിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

വിശാഖം: പേരും പെരുമയും ഉണ്ടാകും, ആകർഷകത്വം ഉണ്ടായിരിക്കും, സുഹൃത്തുകൾ മുഖേന അംഗീകാരം.

അനിഴം: മനോഹരമായ വസ്‌തുക്കൾ സമ്മാനമായി ലഭിക്കും. യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം അനുകൂലമാകും.

കേട്ട: സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങൾ, ആരോഗ്യപരിപാലനം നടത്തും, ദമ്പതികളുടെ കാര്യത്തിൽ സുഖവും സമാധാനവും അനുഭവത്തിൽ വരും.

മൂലം: ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക, ആരോടും ശത്രുത വച്ചു പുലർത്തും, എല്ലാകാര്യത്തിലും ജാഗ്രത വേണം, ആദായത്തിൽ കുറവ് അനുഭവപ്പെടും, സ്ത്രീകൾ മൂലം മാനഹാനി സംഭവിക്കും.

പൂരാടം: തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ, പണസംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, അഭിമാന ക്ഷതം വരാതെ നോക്കണം.

ഉത്രാടം: ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം.

തിരുവോണം: രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്, കുടുംബാംഗങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ, മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും.

അവിട്ടം: സാമ്പത്തിക പ്രയാസങ്ങൾ നേരിടും. സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം. പുതിയ ബിസിനസിലേക്ക് തിരിയും.

ചതയം: നിർബന്ധബുദ്ധി കാണിക്കും, വീട് പണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, വാക്ചാതുര്യം പ്രകടിപ്പിക്കും.

പൂരുരുട്ടാതി: ശുഭകരമായ വാർത്തകൾ ശ്രവിക്കും, സ്ത്രീകൾ വളരെ സ്‌നേഹത്തോടെയും അനുസരണയോടെയും വർത്തിക്കും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

ഉത്തൃട്ടാതി: വിവാദങ്ങളിൽ വിജയം, ആഗ്രഹങ്ങൾ സഫലമാകും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, സഹായങ്ങൾ ലഭിക്കും, ധൃതിപിടിച്ച് ഒരു തീരുമാനവും എടുക്കരുത്.

രേവതി: തൊഴിൽ മാറ്റത്തിന് ശ്രമിക്കാതിരിക്കുക, കർമ്മരംഗം ഉഷാറാകും, പരുഷമായി സംസാരിക്കും, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കും, പിണങ്ങിനിന്നിരുന്ന സൗഹൃദങ്ങൾ തിരികെ ലഭിക്കും