bangalore-earthquake

ബംഗളൂരു: കർണാടകയിൽ ബംഗളൂരുവിന്റെ വടക്ക് കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. ഇന്നലെ രാവിലെ 7.14 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

ബംഗളൂരുവിൽ നിന്ന് എകദേശം 70 കിലോമീറ്റർ അകലെ രണ്ട് തവണയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.1, 3.3 എന്നിങ്ങനെയാണ് ചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തിയത്. ഭൂമിയ്ക്കടിയിൽ 23 കിലോമീറ്റർ വരെ താഴെയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഇല്ല.