
മാഡ്രിഡ് : സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിൽ ഡേവിഡ് അലാബയ്ക്കും ഇസ്കോയ്ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗാരത് ബേൽ, ലൂക്കാ മൊഡ്രിച്ച് എന്നവരുൾപ്പെടെ ഫസ്റ്റ് ടീമിലെ എട്ടോളം പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സഹപരിശീലകൻ ഡേവിഡ് ആൻസലോട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.