gardgil

ന്യൂഡൽഹി: പി.ടി. തോമസ് തന്റെ തത്വങ്ങളിലും പ്രകൃതിയോടുള്ള സ്നേഹത്തിലും ജനാധിപത്യത്തിലും ഉറച്ചു നിന്നുവെന്ന് ഡോ. മാധവ് ഗാഡ്‌കിൽ പറഞ്ഞു. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി റിപ്പോർട്ടിനെതിരെ സ്ഥാപിത താത്പര്യക്കാർ നടത്തുന്ന തെറ്റായ വിവര പ്രചാരണങ്ങളിൽ വഴുതിവീഴാത്ത കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സത്യസന്ധനായിരുന്ന അദ്ദേഹത്തിന് നേരെ നിരവധി ക്രൂരമായ ആക്രമണങ്ങളുണ്ടായി. അദ്ദേഹത്തിന് തന്റെ പാർലമെന്റ് സീറ്റ് നഷ്ടമായി. എങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരുന്ന അദ്ദേഹം പിന്നീട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഞങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് ഞാൻ അദ്ദേഹത്തെ അടുത്തറിയുന്നത്. അദ്ദേഹമൊരു അത്ഭുതകരമായ മനുഷ്യനാണെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞു.