health

തക്കാളി ഒരു പച്ചക്കറിയായും പഴമായും കണക്കാക്കപ്പെടാറുണ്ട്. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തക്കാളി വളരെയധികം പ്രാധാന്യം വഹിക്കുന്നുണ്ട്. നിരവധി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, പ്രോട്ടീൻ, ജൈവ സംയുക്തങ്ങളായ ലൈക്കോപീൻ എന്നിവയും തക്കാളിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ തക്കാളി ശീലമാക്കാം. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങളെ തടയിടാൻ തക്കാളിക്ക് കഴിയും. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന്റെ സാദ്ധ്യത കുറയ്ക്കാനും തക്കാളി നല്ലതാണ്. തക്കാളിയിൽ 95 ശതമാനം ജലം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിൽ ജലാംശം നിലനിറുത്താൻ തക്കാളി ഉത്തമമാണ്. പല്ലുകൾ, അസ്ഥികൾ, മുടി, ചർമം എന്നിവയുടെ ആരോഗ്യത്തിന് തക്കാളി സഹായിക്കും.