
സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റെ ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് നായികമാരായെത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. .2022 ജനുവരി 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ ആണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. വിനീത് പ്രണവ് തുടങ്ങി നിരവധി താരങ്ങൾ റിലീസ് പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ 'ദര്‍ശന' സോംഗിന് വൻവരവേല്പാണ് ലഭിച്ചത്. പിന്നാലെ വന്ന രണ്ട് പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.