
യാത്രാമദ്ധ്യേ അപ്രതീക്ഷിത അതിഥിയെ കണ്ട സന്തോഷം പങ്കുവച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. നടൻ ആസിഫ് അലി ആയിരുന്നു ആ അതിഥി. അണ്ടർപാസ്സിലൂടെ പോകാൻ തുടങ്ങുമ്പോഴാണ് ആസിഫ് അലി കൈവീശി അഭിവാദ്യം ചെയ‌്തത് കണ്ടതെന്നും, വണ്ടി നിർത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലാത്തതിനാൽ തിരികെ വന്ന് അദ്ദേഹത്തെ കണ്ടുവെന്ന് മേയർ കുറിച്ചു.
'പാളയം വഴി പോകുമ്പോൾ അവിടെ ചെറിയ ആൾക്കൂട്ടം. അണ്ടർപാസ്സിലൂടെ പോകാൻ തുടങ്ങുമ്പോഴാണ് അവിടെ നിന്നൊരാൾ കൈവീശി അഭിവാദ്യം ചെയ്യുന്നത് കണ്ടത്. അത് ശ്രീ ആസിഫ് അലിയായിരുന്നു. പക്ഷെ വണ്ടി നിർത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലായിരുന്നു റോഡിൽ. എങ്കിലും മുന്നോട്ട് പോയി തിരികെ വന്ന് അദ്ദേഹത്തെ കണ്ടു. പുതിയ സിനിമയുടെ ഷൂട്ടിംങ്ങ് നഗരത്തിൽ വച്ച് നടക്കുകയാണ്. മറ്റു നഗരങ്ങളിലെക്കാൾ തിരുവനന്തപുരം നഗരത്തിലെ ഷൂട്ടിങ്ങ് അനുഭവം മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നാം വാർഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് അദ്ദേഹം ആശംസകൾ നേർന്നു'.