
വാഷിംഗ്ടൺ: പൗരന്മാർക്ക് ആശങ്ക വേണ്ടെന്നും ഒമിക്രോണിനെ നേരിടാൻ അമേരിക്ക പൂർണമായും ഒരുങ്ങിക്കഴിഞ്ഞുവെന്നും ആവർത്തിച്ചു വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡൻ.
ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം പരിശോധനകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാർച്ച് 2020 അല്ല. നിലവിൽ രാജ്യത്ത് 20 കോടി പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്ത പാലിച്ച് മുന്നോട്ട് നീങ്ങിയാൽ ഒമിക്രോണിന് മേൽ അതിവേഗം വിജയം കൈവരിക്കാൻ സാധിക്കുമെന്ന് ബൈഡൻ പറഞ്ഞു രാജ്യത്തെ ഒമിക്രോൺ വ്യാപനം തടയാൻ വിപുലമായ പദ്ധതികൾക്ക് ബൈഡൻ അംഗീകാരം നല്കിയെന്നാണ് റിപ്പോർട്ട്. ഒമിക്രോൺ വ്യാപിച്ചാൽ ആശുപത്രികളെ സഹായിക്കാൻ 1000 സൈനിക മെഡിക്കൽ പ്രൊഫഷണലുകളെ സജ്ജമാക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.പുതിയ ഫെഡറൽ ടെസ്റ്റിംഗ് സൈറ്റുകൾ സ്ഥാപിക്കുക, കൊടുത്തു ഒമിക്രോണിനെ നേരിടാൻ ലോകാരോഗ്യ സംഘടനക്ക് 580 മില്യൺ ഡോളറിന്റെ അധികസഹായം നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തയാറെടുക്കുന്നു. ഇതു കൂടാതെ നൂറുകണക്കിന് ഫെഡറൽ വാക്സിനേറ്റർമാരെ വിന്യസിക്കുക, സൗജന്യമായി വിതരണം ചെയ്യാൻ 500 ദശലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുക, എന്നിവയുൾപ്പെടെയുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കും.