
തിരുവനന്തപുരം: പ്രമുഖ കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എ യുമായ പി.ടി. തോമസിന്റെ നിര്യാണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുശോചിച്ചു. മികച്ച പാർലമെന്റേറിയൻ, നിയമസഭാ സാമാജികൻ, പ്രമുഖ വാഗ്മി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക രംഗത്തെ പി.ടി. തോമസിന്റെ സംഭാവനകൾ കേരളീയ സമൂഹം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഇന്ന് രാവിലെ 10.15നായിരുന്നു പി.ടി. തോമസ് (70) അന്തരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.