cpi

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊലീസിന്റെ ഈ പോക്ക് ശരിയല്ല. മതമൗലിക-വര്‍ഗീയ പ്രസ്ഥാനങ്ങള്‍ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച മാനവ സംഗമം ഇദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

കൊലപാതകങ്ങള്‍ നടത്തുന്ന പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു.കേരളത്തിലെ ഇടതു ഗവണ്‍മെന്റിന് കളങ്കം ചാര്‍ത്തുവാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കേരളത്തില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ എന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.