
കൊച്ചി: സംവിധായകനും നടനുമായ മേജർ രവിയ‌്ക്ക് കിഡ്‌നി മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർണവിജയമായിരുന്നെന്ന് മേജർ പ്രതികരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണനിലയിലേക്ക് മാറ്റിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Hi all...I successfully underwent a kidney transplantation and shifted from ICU in a private hospital, Kochi. Thanks to all my well-wishers.. Love you all...❤️
Posted by Major Ravi on Wednesday, 22 December 2021
കീർത്തിചക്ര എന്ന ചിത്രം സംവിധാനം ചെയ‌്തുകൊണ്ടാണ് മേജർ രവി സിനിമാ രംഗത്ത് സജീവമാകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിനൊപ്പം അഭിനയത്തിലും അദ്ദേഹം ശ്രദ്ധ നേടി. സാമൂഹിക പ്രവർത്തന രംഗത്തും മേജർ രവി സജീവമാണ്.