case-diary-

ചെന്നൈ : വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ കൊലപാതകത്തിന് പിന്നാലെ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപം പാപ്പമ്മാൾപുരം സ്വദേശിയുടെ ഭാര്യയായിരുന്ന സെൽവിയാണ് (43) അതിദാരുണമായി കൊല്ലപ്പെട്ടത്. ആണ്ടിപ്പട്ടി സർക്കാർ ആശുപത്രിയിലെ സീനിയർ നഴ്സായിരുന്നു ഇവർ. ഇവർക്ക് ഒരു കുട്ടിയുണ്ട്. ഭർത്താവുമായി വിവാഹ മോചനം നേടിയശേഷം ആണ്ടിപ്പെട്ടിയിൽ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു സെൽവി താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 500ലധികം കോണ്ടം പൊലീസ് കണ്ടെടുത്തത്.

കഴിഞ്ഞ വർഷം നവംബർ 24നാണ് സെൽവിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ഉടൻ തന്നെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തെളിവുകൾക്കായി പൊലീസ് അവരുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഉയർന്ന നിലവാരമുള്ള 500ലധികം കോണ്ടം കണ്ടെത്തിയത്. ഇതിന്‌ശേഷം ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്.

150ഓളം പുരുഷന്മാരുമായി ഇവർ വിവാഹേതര ബന്ധം തുടർന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് 300ലധികം കോൺടാക്ട് നമ്പരുകൾ പോലീസ് കണ്ടെത്തി. സെൽവിയുമായുള്ള ബന്ധത്തിൽ നിരവധി പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി

കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് കമ്പം സർക്കാർ ആശുപത്രിയിലെ രാമചന്ദ്ര പ്രഭു (34) വിനെ കൊലക്കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ പിറ്റേന്ന് ഡിസംബർ 10ന് രാമചന്ദ്ര പ്രഭു ആത്മഹത്യ ചെയ്തു. രാമചന്ദ്രപ്രഭുവിന്റെ ആത്മഹത്യയും സെൽവിയുടെ കൊലപാതകവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു