d

ഊ​ർ​ജ്ജ​സ്വ​ല​ത​യും​ ​അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള​ ​സാ​മാ​ജി​ക​നാ​യും​ ​പാ​ർ​ല​മെ​ന്റേ​റി​യ​നാ​യും​ ​വ​ലി​യ​ ​ജ​ന​പ്രീ​തി​ ​നേ​ടി.​ ​
-ഗ​വ​ർ​ണ​ർ​ ​ ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാൻ

രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ൾ​ ​മു​ൻ​നി​റു​ത്തി​ ​നി​യ​മ​സ​ഭ​യ്‌​ക്ക​ക​ത്തും​ ​പു​റ​ത്തും​ ​വി​ഷ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ശ്ര​ദ്ധേ​യ​നാ​യ​ ​പാ​ർ​ല​മെ​ന്റേ​റി​യ​നെ​യാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​
-മു​ഖ്യ​മ​ന്ത്രി പി​ണറായി​ വി​ജയൻ

പി.​ടി.​തോ​മ​സി​ന്റെ​ ​വേ​ർ​പാ​ട് ​ഏ​റെ​ ​വേ​ദ​നി​പ്പി​ക്കു​ന്നു. പാ​ർ​ട്ടി​യ്ക്ക് ​പ്ര​ഗ​ത്ഭ​ ​നേ​താ​വി​നെ​യാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​കോ​ൺ​ഗ്ര​സ് ​ആ​ശ​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​നീ​ങ്ങി​യ​ ​പോ​രാ​ളി​യാ​യി​രു​ന്നു. മ​തേ​ത​ര​ത്വം​ ​മു​റു​കെ​പ്പി​ടി​ച്ച് ​സ​മൂ​ഹ​ത്തെ​ ​നേ​ർ​വ​ഴി​ക്ക് ​ന​യി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​എ​പ്പോ​ഴും​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തി​യി​രു​ന്നു.
-രാ​ഹു​ൽ​ ​ഗാ​ന്ധി എം.പി​


മി​ക​ച്ച​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​​നി​ല​പാ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ചേ​ർ​ക്കാ​ൻ​ ​ത​യ്യാ​റ​ല്ലാ​യി​രു​ന്നു.
-കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​രൻ


നി​യ​മ​സ​ഭാം​ഗ​മെ​ന്ന​ ​നി​ല​യി​ലും​ ​പാ​ർ​ല​മെ​ന്റം​ഗം​ ​എ​ന്ന​ ​നി​ല​യി​ലും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തി.
-കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്‌​ണൻ


രാ​ഷ്ട്രീ​യ​ ​ബോ​ദ്ധ്യ​ങ്ങ​ളി​ലും​ ​നി​ല​പാ​ടു​ക​ളി​ലും​ ​ക​ടു​കു​മ​ണി​ ​പോ​ലും​ ​വീ​ട്ടു​വീ​ഴ്ച​ ​ചെ​യ്യാ​ത്ത​യാ​ളാ​യി​രു​ന്നു.​ ​പാ​രി​സ്ഥി​തി​ക​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടെ​ടു​ത്തു.
-ര​മേ​ശ് ​ചെ​ന്നി​ത്തല


പാ​ർ​ല​മെ​ന്റ​റി​ ​രം​ഗ​ത്ത് ​മി​ക​വ് ​പു​ല​ർ​ത്തി.​ ​നി​ല​പാ​ടു​ക​ളി​ൽ​ ​ഉ​റ​ച്ചു​നി​ന്ന് ​പോ​രാ​ടി.​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ഉ​ന്ന​ത​മൂ​ല്യ​ങ്ങ​ൾ​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് ​അ​തീ​വ​ ​ജാ​ഗ്ര​ത​പു​ല​ർ​ത്തി.
-കാ​നം​ ​രാ​ജേ​ന്ദ്രൻ


നി​ല​പാ​ടു​ക​ളി​ൽ​ ​ഉ​റ​ച്ചു​ ​നി​ന്ന​ ​നേ​താ​വാ​യി​രു​ന്നു.​ ​വ്യ​ക്തി​പ​ര​മാ​യി​ ​സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു.
-കെ.​ ​സു​രേ​ന്ദ്രൻ


പി.​ടി.​ ​തോ​മ​സി​ന്റെ​ ​വി​യോ​ഗം​ ​രാ​ഷ്ട്രീ​യ​ ​കേ​ര​ള​ത്തി​ന് ​നി​ക​ത്താ​നാ​കാ​ത്ത​ ​ന​ഷ്ട​മാ​ണ്.
-എം.​എ.​യൂ​സ​ഫ​ലി,​ ​ലു​ലു​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാൻ