arrest

ഈ​രാ​റ്റു​പേ​ട്ട​:​ ​ബൈ​ക്കി​ൽ​ ​ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​ ​ക​ഞ്ചാ​വു​മാ​യി​ ​ര​ണ്ടു​ ​പേ​ർ​ ​പി​ടി​യി​ൽ.​ ​ഈ​രാ​റ്റു​പേ​ട്ട​ ​ഇ​ള​പ്പു​ങ്ക​ൽ​ ​ആ​ല​യ്ക്ക​ൽ​ ​ജാ​സിം​ ​ജ​ലീ​ൽ​ ​(21​),​ ​കൊ​ണ്ടൂ​ർ​ ​ചേ​റ്റു​തോ​ട് ​മ​ണ്ണി​പ്പ​റ​മ്പി​ൽ​ ​രാ​ഹു​ൽ​ ​ഷാ​ജി​ ​(21​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഈ​രാ​റ്റു​പേ​ട്ട​ ​എ​ക്‌​സൈ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​വ​രി​ൽ​ ​നി​ന്നും​ 4.050​ ​കി​ലോ​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ടു​ത്തു.​ ​ഈ​രാ​റ്റു​പേ​ട്ട​ ​എ​ക്‌​സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വൈ​ശാ​ഖ് ​വി.​പി​ള്ള​യും​ ​സം​ഘ​വും​ ​പൂ​ഞ്ഞാ​ർ​ ​ക​ല്ലേ​കു​ളം​ ​ഭാ​ഗ​ത്ത് ​നി​ന്നാ​ണ് ​ഇ​രു​വ​രെ​യും​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​ബൈ​ക്കും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​മ​നോ​ജ് ​ടി.​ജെ.​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പ്ര​ദീ​ഷ് ​ജോ​സ​ഫ്,​ ​കെ.​വി​ ​വി​ശാ​ഖ്,​ ​പി.​എ​സ് ​ഷി​നോ,​ ​സി.​ജെ​ ​നി​യാ​സ്,​ ​റോ​യ് ​വ​ർ​ഗീ​സ്,​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സി.​ബി​ ​സു​ജാ​ത,​ ​എ​ക്‌​സൈ​സ് ​ഡ്രൈ​വ​ർ​ ​ഒ.​എ​ ​ഷാ​ന​വാ​സ് ​എ​ന്നി​വ​രും​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.