shan

ആലപ്പുഴ: ആലപ്പുഴയിൽ എസ്.‌ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേർത്തല സ്വദേശി അഖിലാണ് പിടിയിലായത്. പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത് അഖിലാണെന്നാണ് നിഗമനം.

അഖിലടക്കം മൂന്ന് പേരാണ് ഇത് വരെ ഷാൻ കൊലക്കേസിൽ പിടിയിലായത്. അതേസമയം ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പിടിയിലായ അഞ്ച് എസ്.‌ഡി.പി.ഐ പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ചുപേരാണ് രണ്‍ജീത് ശ്രീനിവാസൻ വധക്കേസില്‍ ഇതുവരെ പിടിയിലായത്.ഷാന്‍ വധത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.