
അഡൽറ്റസ് ഓൺലി വെബ്‌സൈറ്റ് ആയ ഒൺലി ഫാൻസ് സിഇഒ ആയി ഇന്ത്യൻ വംശജയായ അമ്രപാലി ഗാൻ നിയമിതയായി. ഒരു ബില്യണിൽ അധികം ഡോളറിന്റെ മൂല്യമുള്ള കമ്പനിയാണ് ഒൺലി ഫാൻസ്. ഇതോടു കൂടി സുന്ദർ പിച്ചൈ, സത്യ നാദെല്ല, ഇന്ദ്ര നൂയി, അരവിന്ദ് കൃഷ്ണ, പരാഗ് അഗർവാൾ തുടങ്ങിയവരുടെ പേരുകൾക്കൊപ്പം അമ്രപാലിയുമുണ്ടാകും.
ആരാണ് അമ്രപാലി ഗാൻ?
മുംബയിലാണ് അമ്രപാലിയുടെ ജനനം. എഫ്‌ഐഡിഎമ്മിൽ നിന്ന് മെർച്ചൻഡൈസ് മാർക്കറ്റിംഗിൽ അസോസിയേറ്റ് ഓഫ് ആർട്സ് ബിരുദം നേടി. തുടർന്ന് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിആർ, ഓർഗനൈസേഷണൽ കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബാച്ചിലർ ഓഫ് ആർട്സ് നേടി. ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്നും സർട്ടിഫി്കറ്റ് കോഴ്‌സും വിജയകരമായി പൂർത്തിയാക്കിയാണ് അമ്രപാലി ഗാൻ ഒൺലി ഫാൻസിന്റെ സിഇഒ പദവിയിലേക്കെത്തുന്നത്.
നിലവിൽ 36 വയസുള്ള അമി ഗാൻ അവിവാഹിതനാണ്. സിഇഒ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, ഒൺലി ഫാൻസിൽ 2020 മുതൽ ചീഫ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസറായി അമി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യുഎസിലെ ആദ്യത്തെ കഞ്ചാവ് റെസ്റ്റോറന്റായ കനാബിസ് കഫേയിൽ മാർക്കറ്റിംഗ് & പബ്ലിസിറ്റി വൈസ് പ്രസിഡന്റായി ഒരു വർഷം പ്രവർത്തിച്ച പരിചയവും ഇവർക്കുണ്ട്.