case-diary-

ന്യൂയോര്‍ക്ക് : പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോലിസ്ഥ്‌ലത്തുവെച്ച് നിരന്തരം ബലാല്‍സംഗം ചെയ്തതായി സഹപ്രവര്‍ത്തകയുടെ പരാതി. 47-കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് മേലേുദ്യോഗസ്ഥനെതിരെ കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തോളമായി മേലുദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ബ്രോങ്‌സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉദ്യോഗസ്ഥ വ്യക്തമാക്കി. പീഡനങ്ങള്‍ തുടർന്നതിനാൽ തനിക്ക് രാജി വയ്‌ക്കേണ്ടി വന്നതായും ഇവർ പറഞ്ഞു. .ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിലെ ക്യാപ്റ്റന്‍ ജെഫ്രി ബ്രയന്‍സയ്ക്ക് എതിരെയാണ് സഹപ്രവര്‍ത്തകയായിരുന്ന വനിത കോടതിയെ സമീപിച്ചത്.

ബ്രോങ്‌സിൽ ക്യാപ്റ്റന്‍ ജെഫ്രിയുടെ കീഴിലായിരുന്നു ഇവർ ജോലി ചെയ്‌തിരുന്നത്. 2020ൽ ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. ബാത്ത്‌റൂമിൽ വച്ചായിരുന്നു പീഡനം. ബാത്ത് റൂമിനകത്ത് കയറിവന്ന ജെഫ്രി എന്നെ പുറകില്‍നിന്നും അടക്കംപിടിച്ച് വലിച്ചടുപ്പിക്കുകയും നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിപ്പിക്കുകയും ചെയ്തതായി ഇവ‌ർ പരാതിയിൽ പറയുന്നു. പ്രതിഷേധിച്ചപ്പോള്‍, ബലം പ്രയോഗിച്ച് അവിടെ കിടത്തി ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.

ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും മുറിയിലേക്ക് വിളിപ്പിച്ച് ബാത് റൂമില്‍ നടന്ന കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വീണ്ടും പീഡനം തുടര്‍ന്നു. നിരവധി തവണ ഓഫീസിലും ഓഫീസ് കാറിലും വെച്ച് ഓറല്‍ സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിച്ചു. ചില ദിവസം ഒന്നില്‍ കൂടുതല്‍ തവണ അതുണ്ടായി. പല തവണ പല സ്ഥലങ്ങളിലായി അയാളെന്നെ ബലാല്‍സംഗം ചെയ്തു. ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇവർ പരാതിയില്‍ പറയുന്നു.പീഡനങ്ങള്‍ തുടര്‍ന്നതിനെ തുടര്‍ന്ന് അവര്‍ ഒരു സഹപ്രവര്‍ത്തകയോട് ഈ വിവരം അറിയിച്ചു. തുടര്‍ന്ന് അവരുടെ ഉപദേശ പ്രകാരമാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

റിവര്‍ഡെയിലില്‍ പൊലീസ് ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥയെ 2020 മാര്‍ച്ചിലാണ് സ്‌റ്റേഡിയം ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റിൽ നിരീക്ഷണ ചുമതലയായിരുന്നു ഇവർക്ക്. ക്യാപ്റ്റന്‍ ജെഫ്രി ആയിരുന്നു അവിടെ മേലധികാരി. വൈകാതെ ഈ ഉദ്യോഗസ്ഥയെ ജെഫ്രി തന്റെ സഹായിയും ഡ്രൈവറുമായി മാറ്റുകയായിരുന്നു