court

തി​രു​വ​ന​ന്ത​പു​രം​​:​ ​യൂ​-​ട്യൂ​ബ് ​ബ്ളോ​ഗ​റെ​ ​ആ​ക്ര​മി​ച്ച​കേ​സി​ലെ​ ​പ്ര​തി​യാ​യ​ ​ഡ​ബ്ബിം​ഗ് ​ആ​ർ​ട്ടി​സ്റ്ര് ​ഭാ​ഗ്യ​ല​ക്ഷ്മി​ ​അ​ട​ക്ക​മു​ള​ള​വ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി​ല്ല.​ ​പോ​ലീ​സ് ​കു​റ്റ​പ​ത്രം​ ​വാ​യി​ച്ച് ​കേ​ൾ​പ്പി​ക്കാ​നാ​ണ് ​പ്ര​തി​ക​ളോ​ട് ​ഹാ​ജ​രാ​കാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.​ ​വീ​ണ്ടും​ ​ഹാ​ജ​രാ​കാ​നു​ള​ള​ ​നോ​ട്ടീ​സ് ​ന​ൽ​കാ​ൻ​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ളാ​സ് ​മ​ജി​സ്ട്രേ​റ്റ് ​അ​ഭി​നി​മോ​ൾ​ ​രാ​ജേ​ന്ദ്ര​ൻ​ ​ഉ​ത്ത​ര​വി​ട്ടു.
ഭാ​ഗ്യ​ല​ക്ഷ്മി​ക്കെ​തി​രെ​ ​യൂ​ട്യൂ​ബി​ലൂ​ടെ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​ ​എ​ന്നാ​രോ​പി​ച്ചാ​ണ് ​ബ്ലോ​ഗ​റാ​യ​ ​വി​ജ​യ്.​പി.​നാ​യ​രു​ടെ​ ​ലോ​ഡ്ജ് ​മു​റി​യി​ലെ​ത്തി​ ​പ്ര​തി​ക​ൾ​ ​കൈ​യേ​റ്റം​ ​ചെ​യ്ത​ത്.​ ​ബ്ളോ​ഗ​റെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ ​പ്ര​തി​ക​ൾ​ ​അ​യാ​ളു​ടെ​ ​ദേ​ഹ​ത്ത് ​ചൊ​റി​യ​ണം​ ​കൊ​ണ്ട് ​അ​ടി​ക്കു​ക​യും​ ​ദേ​ഹ​ത്ത് ​ക​റു​ത്ത​ ​മ​ഷി​ ​ഒ​ഴി​യ്ക്കു​ക​യും​ ​ചെ​യ്തു.​ ​പ്ര​തി​ക​ൾ​ ​ത​ന്റെ​ ​മൊ​ബെെ​ലും​ ​ലാ​പ്ടോ​പ്പും​ ​എ​ടു​ത്ത് ​കൊ​ണ്ട് ​പോ​യെ​ന്നാ​ണ് ​വി​ജ​യ്.​പി.​നാ​യ​രു​ടെ​ ​പ​രാ​തി.
ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ​പു​റ​മെ​ ​വെ​മ്പാ​യം​ ​സ്വ​ദേ​ശി​ ​ഷ​ജ്ന​ ​എ​ന്ന​ ​ദി​യ​സ​ന,​​​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​ശ്രീ​ല​ക്ഷ്മി​ ​ചി​റ​യ്ക്ക​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​തി​ക​ൾ.​ ​കേ​സ് ​വീ​ണ്ടും​ ​മാ​ർ​ച്ച് ​മൂ​ന്നി​ന് ​പ​രി​ഗ​ണി​ക്കും.