
അഞ്ചൽ: കുടുംബ വഴക്കിനെത്തുടർന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വിളക്കുപാറ സുരേഷ് വിലാസത്തിൽ സുധരാജ പിള്ള- ഗോമതി ദമ്പതികളുടെ മകൾ സുനിതയാണ് (36) കൊല്ലപ്പെട്ടത്. ഭർത്താവ് ശ്യാംകുമാറിനെ (42) വിളക്കുപാറയിൽ നിന്ന് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വിളക്കുപാറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സുനിത ഇന്നലെ വൈകിട്ട് ആറോടെ ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപം ഒളിച്ചിരുന്ന ശ്യാംകുമാർ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റു വീണ സുനിതയെ നാട്ടുകാർ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ശരത്, സജിത്.