
ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കി ടൂർണമെന്റിൽ ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലിൽ പാകിസ്ഥാനെ 4-3ന് കീഴടക്കി ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഹർമ്മൻ പ്രീത്, സുമിത്, വരുൺകുമാർ, അകാശ് ദീപ് എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.