
കൊച്ചി: കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എയുടെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30 ന് കമ്മ്യൂണിറ്റി ഹാളിലെത്തി ആദരാഞ്ജലി അർപ്പിക്കും.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നേതാക്കളും അണികളും നാട്ടുകാരുമുൾപ്പടെ ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തുന്നത്. പൊതുദർശനത്തിന് വയ്ക്കാനായി മൃതദേഹം ഉടൻ ഡിസിസി ഓഫീസിലേക്കും, ശേഷം ടൗൺ ഹാളിലേക്കും കൊണ്ടുപോകും.
ഡിസിസി ഓഫീസിൽ 20 മിനിറ്റ് മാത്രമാണ് പൊതുദർശനം. രാഹുൽ ഗാന്ധി എംപി ഉൾപ്പടെയുള്ള നേതാക്കൾ ടൗൺഹാളിലെത്തും. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. മതാചാര പ്രകാരമുള്ള ചടങ്ങുകൾ ഒഴിവാക്കിയാണ് സംസ്‌കാരം.