president

തിരുവനന്തപുരം: വിദ്യാഭ്യാസ വിചക്ഷണൻ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരം പൂജപ്പുരയിൽ അനാവരണം ചെയ്തു. പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചത്. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ പ്രചാരകനായ പി എൻ പണിക്കരുടെ ജന്മദിനമാണ് വായനാ ദിനമായ ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പി എൻ പണിക്കർ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചത്.

രണ്ട് ദിവസത്തെ തിരുവനന്തപുരം സന്ദർശനത്തിനായാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്. പ്രതിമ അനാവരണത്തിന് ശേഷം പൊതുയോഗത്തിൽ രാഷ്ട്രപതി സംബന്ധിക്കും. പൊതുസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

വൈകിട്ട് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർ‌ശനം നടത്തുന്ന രാഷ്ട്രപതി ഇന്ന് രാജ്ഭവനിൽ തങ്ങും. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലേക്ക് മടങ്ങും.