
കണ്ണൂർ: വിദ്യാർത്ഥിനിക്ക് വാട്‌സ് ആപ്പിൽ സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂർ സൗത്ത് കടപ്പുറത്ത് വീട്ടിൽ കെ ഹിഷാം(28) ആണ് കൊല്ലപ്പെട്ടത്. സാജിദ് എന്നയാളാണ് യുവാവിനെ ആക്രമിച്ചത്.
ആക്രമണത്തിൽ ഹിഷാമിന്റെ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന. സാജിദിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് പഴങ്ങാടി പൊലീസ് അറിയിച്ചു.