
വിനോദസഞ്ചാരികളോട് ഇണങ്ങി പറമ്പിക്കുളത്തെ മയിലുകൾ. സഞ്ചാരികൾക്കൊപ്പം ഫോട്ടോ എടുക്കാനും സെൽഫിക്ക് പോസ് ചെയാനും മയിലുകൾക്കിപ്പോൾ യാതൊരു മടിയുമില്ല, സന്തോഷമേയുള്ളു.
മയിലുകളെ കാണുമ്പോൾ പറമ്പിക്കുളം കടുവാസങ്കേതത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അതൊരു പ്രത്യേക അനുഭൂതിയാണ്. പ്രകൃതിയിലെ ഒരോ ജീവജാലങ്ങളും പരസ്പരം ഇടപഴക്കി കഴിയുന്ന ഇത്തരം കാഴ്ച്ചകൾ അപൂർവ്വമാണ്. കൊവിഡിന്റെ വരവോടെ അധികമൊന്നും മനുഷ്യ സാന്നിദ്ധ്യമില്ലാതിരുന്ന ഇടമായിരുന്നു പറമ്പിക്കുളം കടുവാ സങ്കേതം. ആ സമയത്താണ് ഉൾകാട്ടിൽ നിന്നും മയിലുകളും മറ്റു ചെറു മൃഗങ്ങളും പുറം ലോകത്തേക്ക് ധൈര്യപൂർവം വരാൻ തുടങ്ങിയത്. നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോൾ സഞ്ചാരികൾ ഇവിടേക്കെത്തിത്തുടങ്ങി. ഇതോടെ മയിലുകളാകട്ടെ ചിരപരിചിതർ എന്ന പോലെ മനുഷ്യരുമായി ഇടപഴകുകയായിരുന്നു. വിനോദസഞ്ചാരികൾക്കൊപ്പം ഫോട്ടോയ്കക്ക് പോസ് ചെയ്യുന്ന മയിലുകളെ കാണാം.