
അമൃത സുരേഷിന്റെയും സഹോദരി അഭിരാമി സുരേഷിന്റെയും പുതിയ മ്യൂസിക് വീഡിയോ ഏറ്റെടുത്തു ശ്രോതാക്കൾ. അമൃതയുടെയും അഭിരാമിയുടെയും നേതൃത്വത്തിലുള്ള അമൃതംഗമയ എന്ന ബാൻഡിലെ അംഗങ്ങളാണ്. 'ഞാൻ കാണും കാഴ്ചകളെല്ലാം' എന്നു തുടങ്ങുന്ന ഗാനത്തിനു പിന്നിൽ. ഫാഷൻ മോംഗർ അച്ചുവാണ് സംവിധാനം. അമൃത, അഭിരാമി, സാംസൺ എന്നിവരാണ് ഗാനം ആലപിച്ചത്. ഗാനരചനയും സംഗീതവും അഭിരാമി നിർവഹിക്കുന്നു. ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും സമൂഹമാദ്ധ്യമങ്ങളിൽ പുതിയ വിശേഷങ്ങളുമായി സജീവമാണ്.