
'രാഗാദിരോഗാൻ സതതാനുഷക്താ- നശേഷകായ പ്രസ്യതാനശേഷാൻ ഔത്സുക്യമോഹാരതിദാൻ ജഘാന യോ പൂർവ വൈദ്യായ നമോസ്തു തസ്മൈ" ( എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നവയും മനസിലും ശരീരത്തിലും വ്യാപിച്ചിരിക്കുന്നവയും കൊതി, മയക്കം, വെറുപ്പ് ഇവയെ ഉണ്ടാക്കുന്നതുമായ രാഗാദികളാകുന്ന രോഗങ്ങളെല്ലാം ശമിപ്പിക്കുന്ന ആ അപൂർവ വൈദ്യന് നമസ്കാരം ഭവിക്കട്ടെ!)
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അരയ്ക്കിട്ടുറപ്പിക്കുന്ന ആയുർവേദ ചികിത്സാ രംഗത്ത് കാൽ നൂറ്റാണ്ടോളമായി അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ഡോ.ടി.ഡി.ബോസ്. മർമ്മ ചികിത്സാ മുറകളും അസ്ഥി, നാഡി ചികിത്സാരീതികളും സമന്വയിപ്പിച്ചാണ് ചികിത്സ. ശസ്ത്രക്രിയ കൊണ്ടു പോലും പൂർണമായി മാറില്ലെന്ന് വിധിയെഴുതിയ നട്ടെല്ല്, മുട്ട് വേദന എന്നിവ സംബന്ധമായ രോഗങ്ങൾ ദൈവദൂതനെപ്പോലെ മാറ്റിയെടുത്തതിലൂടെ നാട്ടിൻപുറത്തെ ഡോ.ബോസിനെ ലോകമറിഞ്ഞു തുടങ്ങി.
ലോകപ്രശസ്ത ഹാരി പോർട്ടർ ഫെയിം ജോർജ്ജ് ഹാരീസ് തനിക്ക് ഡോ.ബോസിന്റെ മികച്ച ചികിത്സയിൽ നിന്നുണ്ടായ രോഗമുക്തി മറ്റുള്ളവരിലെത്തിക്കാൻ മെക്സിക്കോയിൽ നിന്ന് ഡോക്യുമെന്ററി സംഘവുമായെത്തി. ആലപ്പുഴ ജില്ലയിലെ എഴുപുന്ന തെക്ക് വല്ലേത്തോട് എന്ന ഗ്രാമത്തിലെ അഗസ്ത്യ ആയുർവേദ മെഡിക്കൽ സെന്ററിലെ മികവാർന്ന ചികിത്സാരീതിയും ക്രമീകരണങ്ങളും പ്രകൃതി രമണീയതയും ഗൃഹാന്തരീക്ഷവുമൊക്കെ അഭ്രപാളികളിൽ ഒപ്പിയെടുത്തു.
തദ്ദേശീയരെ കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം അനേകരാണ് കൈപ്പുണ്യത്താൽ അനുഗൃഹീതനും ലാളിത്യമാർന്ന വ്യക്തിത്വത്തിനുടമയുമായ ഡോ.ബോസിനെ തേടിയെത്തുന്നത്. ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദ, മുൻ കേന്ദ്ര മന്ത്രി വയലാർ രവി, പത്മശ്രീ സുരേഷ്ഗോപി, പത്രപ്രവർത്തക ലീലാ മേനോൻ, എ.എം.ആരിഫ് എം.പി തുടങ്ങിയ അനേകം പ്രമുഖർ ഡോ.ബോസിന്റെ കൈപുണ്യമനുഭവിച്ചറിഞ്ഞവരാണ്.

1980ൽ കേരളത്തിലെ മർമ്മാചാര്യൻമാരിൽ പേരുകേട്ട സുധീർ വൈദ്യന്റെ നേതൃത്വത്തിൽ ആരംഭിച്ച ചികിത്സകൾ അദ്ദേഹത്തിന്റെ കാലശേഷം ഡോ. ബോസിന്റെ നേതൃത്വത്തിൽ, റിട്ട. ജസ്റ്റിസ് കെ.കെ.നരേന്ദ്രനും കേരളത്തിന്റെ വിപ്ളവ നായിക കെ.ആർ.ഗൗരിഅമ്മയും ചേർന്ന് നിലവിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്ത വല്ലേത്തോട്ടിലെ ആശുപത്രി സമുച്ചയത്തിൽ തുടരുകയാണ്.
1978ൽ പത്തനംതിട്ടയിൽ നടന്ന ആർ.എസ്.എസ്.പഠന ശിബിരത്തിൽ നിന്ന് ഭാരതീയ സംസ്കൃതികളെക്കുറിച്ച് ലഭിച്ച അറിവ് ഡോ. ബോസിന് ആയുർവേദ രംഗത്ത് മുന്നേറാൻ പ്രേരണയായി. ബ്രഹത്രീയരത്ന അവാർഡും സപ്താഞ്ജലി പുരസ്കാരവും പത്മശ്രീയും ലഭിച്ച പ്രശസ്തനായ ഡോ. രാജഗോപാലിന്റെ കീഴിൽ നേടിയ പരിശീലനവും ഡോ.ബോസിന്റെ ചികിത്സയെ മികവുറ്റതാക്കാൻ ഏറെ സഹായകമായി. വിദേശീയർക്കുൾപ്പെടെ മിതമായ നിരക്കിൽ ശാന്തസുന്ദരമായ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന താമസവും ഭക്ഷണവും 24 മണിക്കൂറും ലഭിക്കുന്ന ഡോ.ബോസിന്റെ സാമീപ്യവുമൊക്കെ അഗസ്ത്യ ആയുർവേദിക് മെഡിക്കൽ സെന്ററിന്റെ മാത്രം പ്രത്യേകതയാണ്.
സുധീർ വൈദ്യന്റെ കീഴിൽ പരിശീലനം നേടിയ ഏഴ് വനിതാ തെറാപ്പിസ്റ്റുകളും എട്ട് പുരുഷ തെറാപ്പിസ്റ്റുകളും അഗസ്ത്യയിൽ ഡോ. ബോസിനൊപ്പമുണ്ട്. ചേർത്തല താലൂക്കിലെ വിഷചികിത്സാ വിദഗ്ധൻ കൃഷ്ണന്റെ മകനും വിഷഹാരിയുമായിരുന്ന പൂച്ചാക്കൽ തച്ചാപറമ്പിൽ ദാമോദരന്റെ പുത്രനായ ഡോ.ബോസിന് മാത്രമാണ് അച്ഛന്റെയും അപ്പൂപ്പന്റെയും ചികിത്സാ വൈഭവവും കൈപ്പുണ്യവും ലഭിച്ചത്. ചിക്കുൻഗുനിയ പടർന്നുപിടിച്ച കാലത്ത് ഡോ.ബോസ് നടത്തിയ ഫലപ്രദമായ ചികിത്സയും സൗജന്യ മരുന്ന് വിതരണവും ആയിരക്കണക്കിന് പേർക്കാണ് ആശ്വാസമായത്.
പരിപൂർണസജ്ജമായ ഏഴ് പഞ്ചകർമ്മ മുറികളും 25 ലധികം രോഗികൾക്ക് ഒരേസമയം താമസിച്ച് ചികിത്സ നേടാൻ പറ്റുന്ന സജ്ജീകരണങ്ങളും അഞ്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും 30 ഓളം ജീവനക്കാരും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ആതുരാലയത്തിൽ സേവന സന്നദ്ധരാണ്. ഡോ. ബോസിന്റെ ഭാര്യയായ ഡോ.ശ്രീജു ബോസ് എല്ലാ പ്രവർത്തനങ്ങളിലും നിഴൽ പോലെകൂടെയുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യഗണങ്ങളിലൊരാളും ആത്മമിത്രവുമായിരുന്ന കേരളകൗമുദി സ്ഥാപക പത്രാധിപർ യശ: ശരീരനായ സി.വി.കുഞ്ഞിരാമൻ, ഡോ.ശ്രീജു ബോസിന്റെ അമ്മയുടെ അമ്മാവനാണ്. ഡോ. ബോസ് - ഡോ.ശ്രീജു ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
സാമുഹിക പ്രതിബദ്ധതയുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കി വരികയാണ് ഡോക്ടർ ദമ്പതികൾ. അഗസ്ത്യയെന്ന ആയുർവേദ ചികിത്സാലയത്തിൽ ഡോക്ടറും രോഗിയുമെന്ന നിർവചനമില്ല. തീർത്തും ലാളിത്യമാർന്ന ഗൃഹാന്തരീക്ഷത്തിൽ സ്നേഹത്തിലധിഷ്ഠിതമായി കുടുംബാംഗങ്ങളെപ്പോലെ കഴിഞ്ഞ് രോഗമകറ്റി സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുന്ന ഓരോ നിറമാർന്ന മനസുകളുടെ വാമൊഴിയാണ് അഗസ്ത്യയുടെ അമരക്കാരനും ചീഫ് ഫിസിഷ്യനുമായ ഡോ.ബോസിന്റെയും വിജയരഹസ്യം.
25-ാം വാർഷികത്തിന്റെ ഭാഗമായി മർമ്മ ചികിത്സയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് അഗസ്ത്യ ടീം. നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധി വേദന, നടുവേദന എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരുടെ പാനലാണ് അഗസ്ത്യയുടേത്.

ചികിത്സയുടെ പ്രത്യേകതകൾ
നട്ടെല്ല് സംബന്ധമായ അവസ്ഥയിൽ പേശികൾ, ഞരമ്പുകൾ, നാഡികൾ തുടങ്ങിയവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഗസ്ത്യയിലെ ആരോഗ്യ വിദഗ്ദ്ധർ രോഗത്തിന്റെ മൂലകാരണം വിലയിരുത്തുകയും നിർണ്ണയിക്കുകയും അവയെ സമഗ്രമായ രീതിയിൽ ചികിത്സിക്കുകയും ചെയ്യുന്നു.
പ്രത്യേക ചികിത്സകൾ
കഴുത്ത് വേദന, നടുവേദന, മുട്ടുവേദന, പക്ഷാഘാതം, കമ്പവാതം, സന്ധിവാതം, ആമവാതം, കശേരു സ്ഥാന ഭൃംശം ( ഡിസ്ക് ബൾജ്), പ്രമേഹ സംബന്ധമായ രോഗങ്ങൾ. ആരോഗ്യമുള്ള ഒരു വ്യക്തിയെ ആരോഗ്യത്തോടെ നിലനിറുത്താനും ഒരു വ്യക്തിയിൽ പ്രകടമാകുന്ന രോഗങ്ങൾ (മനസ്, ശരീരം അല്ലെങ്കിൽ രണ്ടും) കൈകാര്യം ചെയ്യാനും സുഖപ്പെടുത്താനും ആയുർവേദ ശാസ്ത്രം ലക്ഷ്യമിടുന്നു.
ഒരു വ്യക്തിയുടെ ആരോഗ്യവും ക്ഷേമവും നിലനിറുത്താൻ ആയുർവേദത്തിൽ പലതരം ചികിത്സകൾ വിഭാവനം ചെയ്യുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ആയുർവേദത്തിന്റെയും ചികിത്സാ മികവുകൾ സമന്വയിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അതൊഴിവാക്കാൻ ഉതകുന്ന ആയുർവേദത്തിലെ ഫലപ്രദമായ ചികിത്സാരീതികളാണ് ഡോ.ടി.ഡി.ബോസിന്റെ മുഖമുദ്ര.
( Website: www.agasthya-ayurvedic. com, E-mail : drsreejubose@gmail.com, Phone:-0478-2562152, 9388477762, 8086779086)