
പുതുവർഷം പിറക്കുമ്പോൾ പുതിയ തീരുമാനങ്ങളെടുക്കുക എന്നത് പതിവുള്ള ഒരു രീതിയാണ്. പുതിയ ജോലി നേടുക, വിവാഹം കഴിക്കുക, വാഹനം, വീട് എന്നിവ സ്വന്തമാക്കുക, മടി ഉപേക്ഷിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയ പല തരം തീരുമാനങ്ങളും എടുക്കാം. എന്നാൽ, കരിയറിന് ഏറ്റവും മികച്ച ഒരു തീരുമാനമാണ് ഇനി പറയാൻ പോകുന്നത്.
പരസ്പരം ആശയവിനിമയം നടത്തുമ്പോൾ പുതിയ കുറച്ച് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുക. അത് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതോടൊപ്പം അറിവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇനി പറയുന്ന 5 പുതിയ വാക്കുകൾ ഓർമയിൽ കരുതിക്കോളൂ...
1. Hellacious ( ഹെലേഷ്യസ് )
അസാധാരണമാംവിധം ശക്തമോ ഭയാനകമോ ആയ കാര്യങ്ങളെ സൂചിപ്പിക്കാം; ശ്രദ്ധേയമായത്; വളരെ ബുദ്ധിമുട്ടുള്ളത്, അസാധാരണമായത് എന്നെല്ലാം അർത്ഥം വരാം.
ഉദാഹരണം: Traffic is hellacious this time of day
2. Fast fashion ( ഫാസ്റ്റ് ഫാഷൻ )
പുതിയ ട്രെൻഡിനനുസരിച്ച് വില കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള വസ്ത്ര ഫാഷനുകളുടെ രൂപകല്പന, വിപണനം എന്നിവയെ സൂചിപ്പിക്കാം.
ഉദാഹരണം: It seems she's on a tight budget and can't afford but fast fashion.
3. Supposably ( സപ്പോസബ്ലി )
ഊഹിക്കുക, സങ്കൽപ്പിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിക്കാം.
ഉദാഹരണം: It's supposably reported that he is going to win the election.
4. Hygge (ഹൈഗെ )
ഒരു വ്യക്തിയെ തൃപ്‌തികരവും സുഖപ്രദവുമാക്കുന്ന അനുഭവം.
ഉദാഹരണം: Holidays are full of hygge for me and my family
5. Long hauler ( ലോംഗ് ഹോലർ)
ഏതെങ്കിലും ഗുരുതരമായ രോഗത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ഒരാളെ പരാമർശിക്കുക.
ഉദാഹരണം: Young, healthy people can be long-haulers too.
( ശ്രദ്ധിക്കുക: ഈ പദങ്ങളിൽ ചിലതിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്. വ്യത്യസ്‌ത സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് അർത്ഥം മാറ്റാവുന്നതാണ്. 2021ൽ ഉപയോഗിച്ച ട്രെൻഡിംഗ് ഇംഗ്ലീഷ് വാക്കുകളിൽ ചിലതാണ് മുകളിൽ നൽകിയിരിക്കുന്നത്.)