cctv-visuals

ബീഹാർ: ബീഹാറിൽ പീഡനശ്രമം ചെറുത്തതിന് എട്ടാം ക്ലാസുകാരിക്ക് 13സെക്കന്റിനുള്ളിൽ എട്ടുതവണ കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.

ഡിസംബർ 19ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് ഒളിഞ്ഞിരുന്ന പ്രതി പെട്ടെന്ന് മുന്നിലേയ്ക്ക് വരികയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ചു. 13സെക്കന്റിനുള്ളിൽ പെൺകുട്ടിക്ക് എട്ടു തവണ കുത്തേറ്റു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതിൽ ഒരാൾ പെൺകുട്ടിയെ വലിച്ചിഴയ്ക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

പെൺകുട്ടിയെ ആദ്യം ഗോപാൽഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. നേരത്തേ സ്കൂളിൽ പോകുമ്പോൾ പ്രതി പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.