lara-sayin

ഹൈദരാബാദ്: ഐ.പി.എല്ലിലെ പുതിയ സീസണിന് മുന്നോടിയായി സാക്ഷാൽ ബ്രയാൻ ലാറയേയും ഡേൽ സ്റ്രെയിനേയും പരിശീക സംഘത്തിൽ എത്തിച്ച് സൺറൈസ്ഴ്സ് ഹൈദരാബാദ്. ബാറ്രിംഗ് പരിശീലകനായാണ് ഇതിഹാസതാരം ലാറയെ സൺറൈസേഴ്സ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്.മുൻ ലോക ഒന്നാം നമ്പർ ബൗളറായ സ്റ്റെയിൻ ബൗളിംഗ് കോച്ചായാണ് സൺറൈസേഴ്സിനൊപ്പം ചേരുന്നത്. 2013 മുതൽ15വരെ സൺറൈസേഴ്സിനായി കളിച്ചിട്ടുമുണ്ട് സ്റ്റെയിൻ. ടോം മൂഡിയെ പ്രധാന പരിശീലകനായി സൺറൈസേഴ്സ് നിലനിറുത്തി. മുത്തയ്യ മുരളീധരനാണ് സ്പിൻകോച്ചും സ്ട്രാറ്റജി കോച്ചും. ഹേമംഗ് ബദാനിയാണ് ഫീൽഡിംഗ് പരിശീലകൻ. സൈമൺ കാറ്റിച്ച് അസിസ്റ്റന്റ് പരിശീലകനായുമുണ്ട്. ഏറെ പ്രതീക്ഷ നൽകുന്ന പരിശീലക നിരയെ അണിനിരത്തിയ സൺറൈസേഴ്സ് ഫെബ്രുവരിയിലെ മെഗാ ലേലത്തിൽ മികച്ച താരങ്ങളേയും ടീമിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.