
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന് തമിഴ്നാട് സർക്കാർ 30 ദിവസത്തെ പരോൾ അനുവദിച്ചു. അസുഖ ബാധിതയായ അമ്മ പദ്മയുടെ തുടർച്ചയായ അഭ്യർത്ഥനകളെ തുടർന്നാണിത്. മകൾക്ക് പരോൾ നൽകണമെന്ന് പദ്മ കേടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പരോൾ അനുവദിച്ചതായി സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന ഇന്നലെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
വെല്ലൂരിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം നളിനിക്കു താമസിക്കാം. ഇതു രണ്ടാം തവണയാണ് ഇവർക്കു പരോൾ ലഭിക്കുന്നത്. വെല്ലൂരിലെ പ്രത്യേക വനിതാ ജയിലിൽ തടവിൽ കഴിയുകയാണ് നളിനി.